രാത്രി മുഴുവൻ പാർട്ടി, ഹോട്ടലിൽ തിരിച്ചെത്തുന്നത് രാവിലെ 6 മണിക്ക് മാത്രം, പൃഥ്വി ഷായ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ

അഭിറാം മനോഹർ
വെള്ളി, 20 ഡിസം‌ബര്‍ 2024 (13:33 IST)
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്നും യുവതാരമായ പൃഥ്വി ഷായെ ഒഴിവാക്കാന്‍ കാരണമായത് ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മുംബൈ ടീമിനായി കളിച്ചിരുന്നെങ്കിലും പരിശീലന സെഷനുകളില്‍ പൃഥ്വി ഷാ കൃത്യമായി പങ്കെടുത്തിരുന്നില്ലെന്നും രാത്രി പാര്‍ട്ടികളില്‍ പങ്കെടുത്ത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് പൃഥ്വി ഷാ നടത്തിയതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു.
 
 കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീല്‍ഡിംഗിനിറക്കുമ്പോള്‍ 10 ഫീല്‍ഡര്‍മാരായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയര്‍  അംഗം പറഞ്ഞു. ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും പന്തിന്റെ ലൈനിലേക്ക് പൃഥ്വിക്ക് എത്താനാകുന്നില്ല. ഫീല്‍ഡ് ചെയ്യുമ്പോള്‍ അടുത്ത് കൂടെ പോകുന്ന പന്തുകള്‍ പോലും പിടിക്കാന്‍ കഴിയുന്നില്ല. രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് രാവിലെ ആറ് മണിക്കൊക്കെയാണ് മുഷ്താഖ് അലി ട്രോഫിക്കിടെ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. വിജയ് ഹസാരെ ട്രോഫിക്കായുള്ള മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത് കൊണ്ട് കാര്യമില്ലെന്നും പ്രതിനിധി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article