ഒരേ പൊളി തന്നെ, കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റുമായി ബുമ്ര

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (12:18 IST)
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര. 904 പോയിന്റാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗിനുള്ള രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബുമ്രയ്ക്ക് സാധിച്ചു.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ബുമ്ര പരമ്പരയിലെ 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 21 വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ 3 വിക്കറ്റുകള്‍ ഇതിനകം ബുമ്ര സ്വന്തമാക്കി കഴിഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍