ആർസിബിക്ക് തെറ്റ് പറ്റിയിട്ടില്ല, ഭുവനേശ്വർ ഇപ്പോഴും തീ തന്നെ, സയ്യിദ് മുഷ്താഖ് ട്രോഫിയിൽ ഹാട്രിക്കുമായി വിളയാട്ടം

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (17:29 IST)
ഐപിഎല്‍ താരലേലത്തില്‍ ഭുവനേശ്വര്‍ കുമാറിനെ 10.75 കോടി രൂപ മുടക്കി ആര്‍സിബി ടീമിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ചവരാണ് അധികവും. ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും ഒരു കാലത്ത് തീ തുപ്പിയിരുന്ന താരമായിരുന്നെങ്കിലും താരത്തിന്റെ നല്ലകാലം കഴിഞ്ഞെന്നാണ് ആരാധകരും വിധിയെഴുതിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
 ഇഷാന്‍ കിഷന്‍ ഉള്‍പ്പെടുന്ന ജാര്‍ഖണ്ഡിനെതിരെ ഉത്തര്‍പ്രദേശ് നായകനായ ഭുവനേശ്വര്‍ കുമാര്‍ ഹാട്രിക് പ്രകടനമാണ് നടത്തിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം വെറും 6 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് ഭുവനേശ്വര്‍ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തര്‍പ്രദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ജാര്‍ഖണ്ടിന്റെ ഇന്നിങ്ങ്‌സ് 150 റണ്‍സിന് അവസാനിച്ചു. റോബിന്‍ മിന്‍സ്, ബാല്‍ കൃഷ്ണ, വിവേകാനന്ദ് ദിവാരി എന്നിവരുടെ വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍