Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി എത്തിയ 19കാരൻ, ആരാണ് സാം കോൺസ്റ്റാസ്, ഓസ്ട്രേലിയയുടെ പുതിയ ബാറ്റിംഗ് സെൻസേഷൻ

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2024 (15:40 IST)
Sam Konstas
ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. മെല്‍ബണില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 6 വിക്കറ്റിന് 311 റണ്‍സെന്ന നിലയിലാണ് ഓസീസ്. 68 റണ്‍സുമായി സ്റ്റീവ് സ്മിത്തും 8 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. 3 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിച്ചത്.
 
 ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മികച്ച തുടക്കമാണ് കോണ്‍സ്റ്റാസ്- ഖവാജ സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 19കാരനായ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റ മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സുമായി തിളങ്ങിയപ്പോള്‍ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബുഷെയ്ന്‍(72) എന്നിവരും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. അതേസമയം കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയ ട്രാവിസ് ഹെഡ് പൂജ്യനായി മടങ്ങി. ജസ്പ്രീത് ബുമ്രയ്ക്കാണ് വിക്കറ്റ്.
 
നേരത്തെ ഒരു മാറ്റവുമായാണ് ഇന്ത്യ നാലാം ടെസ്റ്റിനിറങ്ങിയത്. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ടീമില്‍ നിന്നും പുറത്തായതോടെ പകരക്കാരനായി വാഷിങ്ങ്ടണ്‍ സുന്ദര്‍ ടീമിലെത്തി. ഇതോടെ രോഹിത്- ജയ്‌സ്വാള്‍ സഖ്യമാകും ഇന്ത്യയ്ക്കായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍