എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണോ? പിസിബിക്കെതിരെ ആഞ്ഞടിച്ച് ഹസൻ അലി

അഭിറാം മനോഹർ
ബുധന്‍, 19 ഫെബ്രുവരി 2025 (12:53 IST)
Hasan Ali- Saim Ayub
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് പേസര്‍ ഹസന്‍ അലി. യുവ ഓപ്പണറായ സയ്യീം അയ്യൂബിന് പരിക്കേറ്റപ്പോള്‍ ചികിത്സയ്ക്കായി ലണ്ടനിലേക്കയച്ച പിസിബി നടപടിയില്‍ പക്ഷപാതമുണ്ടെന്നാണ് ഹസന്‍ അലി വ്യക്തമാക്കിയത്. സയ്യിം അയ്യൂബിന് ലഭിക്കുന്ന പരിഗണന മറ്റ് കളിക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹസന്‍ അലി പറഞ്ഞു.
 
സയ്യിം അയ്യൂബിന് വിഐപി പരിഗണനയാണ് പിസിബി നല്‍കുന്നത്. ഭാവിയില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റാല്‍ ഈ പരിഗണന പിസിബി നല്‍കുമോ. ഇല്ല, നിങ്ങള്‍ നല്‍കില്ല. അപ്പോള്‍ എന്താണ് നിങ്ങള്‍ ഇവിടെ ചെയ്തത്. ദൈവം സയ്യിം അയൂബിന് ആരോഗ്യവും ഫിറ്റ്‌നസും നല്‍കട്ടെ. പാകിസ്ഥാനായി ധാരാളം മത്സരങ്ങള്‍ വിജയിക്കാനുമാകട്ടെ. ഞാന്‍ പറയുന്നത്. സയ്യിം അയ്യൂബിന് വീണ്ടും പരിക്കേറ്റാല്‍ അവര്‍ അദ്ദേഹത്തെ ഇതുപോലെ തന്നെ പരിഗണിക്കുമോ, ഇല്ല, അവര്‍ ചെയ്യില്ല.
 
സയ്യിം അയ്യൂബിന് പരിക്കേറ്റു. അവന്‍ പാക് ടീമിലെ കളിക്കാരനാണ്. 2020ല്‍ ഞാനും ആ റ്റീമില്‍ ഉണ്ടായിരുന്നു. മറ്റൊരു കളിക്കാരന് പരിക്കേറ്റാല്‍ സയ്യിം അയൂബിന് ലഭിക്കുന്ന പരിഗണ അവര്‍ക്ക് ലഭിക്കില്ല. അവരെന്താ ഇന്ത്യയ്ക്ക് വേണ്ടിയാണോ കളിക്കുന്നത്. അള്‍ട്രാ എഡ്ജ് എന്ന പോഡ്കാസ്റ്റിനിടെ ഹസന്‍ അലി പറഞ്ഞു. തനിക്ക് നിരവധി പരിക്കുകള്‍ സംഭവിച്ചപ്പോള്‍ പിസിബി സഹായത്തിനെത്തിയില്ലെന്നും ഹസന്‍ അലി പോഡ്കാസ്റ്റില്‍ ആരോപിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article