India vs Nepal, Asia Cup 2023: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 2.30 നാണ് ടോസ്. ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായതിനു ശേഷം അടുത്ത ഇന്നിങ്‌സില്‍ ഒരോവര്‍ പോലും എറിയാന്‍ സാധിച്ചിരുന്നില്ല. മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഓരോ പോയിന്റ് ലഭിക്കുകയായിരുന്നു. നേപ്പാളിനെതിരായ മത്സരവും മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താകുമോ?
നേപ്പാളിനെതിരായ മത്സരവും മഴ മൂലം ഉപേക്ഷിച്ചാലും ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും. ഈ മത്സരവും മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് ഒരു പോയിന്റ് ലഭിക്കും. നേപ്പാള്‍ നേരത്തെ പാക്കിസ്ഥാനെതിരെ തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യക്കൊപ്പമുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ നേപ്പാളിന് ഒരു പോയിന്റ് മാത്രമേ ആകൂ. ഇന്ത്യക്കാണെങ്കില്‍ രണ്ട് പോയിന്റാകും. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുകയും ചെയ്യും.