പാകിസ്ഥാനോട് അത്ര സൗഹൃദം വേണ്ട, എല്ലാം ബൗണ്ടറി ലൈനിന് പുറത്തുമതിയെന്ന് ഗംഭീര്‍

ഞായര്‍, 3 സെപ്‌റ്റംബര്‍ 2023 (17:17 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ താരങ്ങളുമായി സൗഹാര്‍ദ്ദപരമായി ഇടപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇത്തരം സൗഹൃദങ്ങള്‍ സ്‌റ്റേഡിയത്തിന് പുറത്തുമതിയെന്നാണ് ഗംഭീര്‍ പറയുന്നു. മത്സരത്തിന് മുന്‍പും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ പാക് താരങ്ങള്‍ പരസ്പരം സംസാരിക്കുകയും തമാശകള്‍ പങ്കിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
 
ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ടീം പാകിസ്ഥാനോട് ഗ്രൗണ്ടില്‍ ഇത്രമാത്രം സൗഹാര്‍ദ്ദപരമായി പെരുമാറേണ്ടതില്ലെന്ന് ഒരു സ്‌പോര്‍ട്‌സ് മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഗംഭീര്‍ പറഞ്ഞത്. ദേശീയ ടീമിനായി നിങ്ങള്‍ കളിക്കുമ്പോള്‍ സൗഹൃദങ്ങളെ ഗ്രൗണ്ടിന് വെളിയില്‍ നിര്‍ത്തണം. ക്രിക്കറ്റ് കഴിഞ്ഞുള്ള സമയം നിങ്ങള്‍ക്ക് സൗഹൃദമാകാം. നിങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന 67 മണിക്കൂറുകള്‍ നിങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഗംഭീര്‍ പറയുന്നു. ഈയിടെയാണ് എതിരാളികള്‍ തമ്മില്‍ ഗ്രൗണ്ടില്‍ സൗഹൃദം കാണിക്കുന്നത് കൂടുതലായത്. മുന്‍പ് അതില്ലായിരുന്നു. ഗംഭീര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍