വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നുമണി ഇടം പിടിച്ചു. ടി20 ടീമില്‍ മറ്റൊരു മലയാളിയായ സജന സജീവനും ഉള്‍പ്പെട്ടു.
വെസ്റ്റിന്‍ഡീസിനെതിരെ 3 മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരകളാകും ഇന്ത്യ കളിക്കുക. ഈ മാസം 15,17,19 തീയ്യതികളിലാണ് ടി20 പോരാട്ടം. 22,24,27 തീയ്യതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.