പ്ലസ് 2 പരീക്ഷ എഴുതണം, റിച്ച ഘോഷിന് അവധി അനുവദിച്ച് ബിസിസിഐ

അഭിറാം മനോഹർ

വെള്ളി, 18 ഒക്‌ടോബര്‍ 2024 (15:59 IST)
Richa ghosh
ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെ ഒഴിവാക്കി ഇന്ത്യ. റിച്ച ഘോഷ് തന്റെ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നും അവധി അനുവദിച്ചത്. 2020ല്‍ തന്റെ പതിനാറാം വയസ്സില്‍ ടീമിലെത്തിയ റിച്ച ഇന്ത്യന്‍ വനിതാ ടീമിലെ സ്ഥിര സാന്നിധ്യമാണ്.
 
കഴിഞ്ഞ ദിവസം ടീം പ്രഖ്യാപനസമയത്താണ് റിച്ചാ ഘോഷിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം ബിസിസിഐ വ്യക്തമാക്കിയത്. ഒക്ടോബര്‍ 24,27,29 തീയ്യതികളില്‍ അഹമ്മദാബാദിലാണ് 3 മത്സരങ്ങളടങ്ങുന്ന പരമ്പര. അതേസമയം ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് ഹര്‍മന്‍ പ്രീത് കൗറിനെ നിലനിര്‍ത്തി. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ സംഘം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ ഹര്‍മനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിക്ക് കാരണം മലയാളി താരം ആശ ശോഭനയെ ടീമിലേക്ക് പരിഗണിച്ചില്ല. ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ പൂജ വസ്ത്രാകറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍