India vs Newzealand: തെറ്റ് പറ്റി, പിച്ച് കുറച്ചെങ്കിലും ഫ്ളാറ്റാകുമെന്ന് കരുതി, ഒടുവിൽ കുറ്റസമ്മതം നടത്തി രോഹിത്
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റര്‍മാരെ വെറും 46 റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്താക്കിയത്. പേസര്‍മാര്‍ക്ക് വലിയ പിന്തുണ കിട്ടിയ പിച്ചില്‍ 3 സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇതിനെ പറ്റിയും രോഹിത് വിശദീകരിച്ചു. ഇന്ത്യയെ സംബന്ധിച്ച് മോശം ദിനമായിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കും. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ആദ്യ സെഷന്‍ എപ്പോഴും നിര്‍ണായകമാണ്. ബെംഗളുരു പിച്ചില്‍ കാര്യമായി പുല്ല് ഇല്ലാത്തതിനാലാണ് 3 സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പിച്ച് കുറച്ചുകൂടി ഫ്‌ളാറ്റാകുമെന്നാണ് പ്രതീഷിച്ചത്.
പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ എന്റെ ഭാഗത്ത് തെറ്റ് പറ്റി.അതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്തത് എന്റെ തീരുമാനമായിരുന്നു. അത് പിഴച്ചു. ക്യാപ്റ്റനെന്ന നിലയില്‍ ഇതെന്നെ ബാധിക്കുന്നതാണ്. പക്ഷേ 365 ദിവസത്തില്‍ രണ്ടോ മൂന്നോ മോശം തീരുമാനങ്ങള്‍ പിഴയ്ക്കുന്നത് അംഗീകരിക്കാനാവുന്നതാണ് എന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ദിനം ന്യൂസിലന്‍ഡിന്റെ ലീഡ് കുറയ്ക്കാനാകും ഞങ്ങള്‍ ശ്രമിക്കുക. രണ്ടാം ഇന്നിങ്ങ്‌സില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ ശ്രമിക്കും.