ഇന്ത്യൻ ബാറ്റിംഗിലെ പരാധീനതകൾ ഒഴിയുന്നില്ല, ഗംഭീറും കോച്ചിംഗ് സ്റ്റാഫും എന്താണ് ചെയ്യുന്നത്?, രൂക്ഷവിമർശനവുമായി ഗവാസ്കർ

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2025 (18:24 IST)
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള കോച്ചിങ്ങ് സ്റ്റാഫിനെതിരെയാണ് ഗവാസ്‌കര്‍ പൊട്ടിത്തെറിച്ചത്.
 
ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയില്‍ ആരംഭിച്ച ഇന്ത്യയുടെ ബാറ്റിംഗ് കഷ്ടതകള്‍ക്ക് ഒരു പരിഹാരവും കാണാതെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ടീം പോയത്. കോച്ചിങ്ങ് സ്റ്റാഫ് എന്താണ് ചെയ്യുന്നത്. ന്യൂസിലന്‍ഡിനെതിരെ 46 റണ്‍സിന് ടീം പുറത്തായി. ഓസ്‌ട്രേലിയയിലും ബാറ്റിംഗ് ഓര്‍ഡറില്‍ ദൃഡതയില്ല. പറയു, നിങ്ങള്‍ എന്താണ് ചെയ്തത്. ബാറ്റര്‍മാരുടെ സാങ്കേതികതയും സ്വഭാവവും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ സഹായിക്കേണ്ടതുണ്ട്. അത് നിങ്ങള്‍ ചെയ്തില്ല. മോശം പ്രകടനത്തില്‍ കളിക്കാരുടെ ഭാവിയെ ചോദ്യം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പരിശീലകരെ ചോദ്യം ചെയ്തുകൂടാ ഗവാസ്‌കര്‍ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍