IND vs PAK Dream11 prediction:ടോസ് നിർണായകം, പകരം വീട്ടാൻ ഇന്ത്യയ്ക്കാവുമോ? നിങ്ങളുടെ ഡ്രീം ഇലവനിൽ ഈ താരങ്ങളെ തിരെഞ്ഞെടുക്കു

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2022 (10:19 IST)
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സംപ്രേഷണം ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയമാണ് മത്സരത്തിനു വേദിയാകുക
 
തുല്യശക്തികളുടെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും തുല്യസാധ്യതകളാണുള്ളത്. പാക് ടീമിലെ പ്രധാന പേസറായ ഷഹീൻ അഫ്രീദിയും ഇന്ത്യയുടെ പ്രധാന പേസറായ ജസ്പ്രീത് ബുമ്രയും പരിക്കിനെ തുടർന്ന് ടൂർണമെൻ്റിൽ കളിക്കുന്നില്ല. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ദുബായിൽ 80 ശതമാനവും വിജയിച്ചിരിക്കുന്നത് എന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാകും.
 
നിങ്ങളുടെ ഡ്രീം ഇലവൻ ടീമിൽ ഉണ്ടായിരിക്കേണ്ട താരങ്ങൾ
 
വിക്കറ്റ് കീപ്പർ: മുഹമ്മദ് റിസ്‌വാൻ
 
ബാറ്റർമാർ: ബാബർ അസം,രോഹിത് ശർമ,സൂര്യകുമാർ യാദവ്,ഫഖർ സമൻ
 
ഓൾ റൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ,ഷദാബ് ഖാൻ
 
ബൗളർമാർ: യൂസ്വേന്ദ്ര ചെഹൽ,ഭുവനേശ്വർ കുമാർ,ആർഷദീപ് സിംഗ്,നസീം ഷാ
 
ഡ്രീം ഇലവൻ നായകൻ: ബാബർ അസം,ഹാർദ്ദിക് പാണ്ഡ്യ,ഭുവനേശ്വർ കുമാർ
 
വൈസ് ക്യാപ്റ്റൻ: മുഹമ്മദ് റിസ്‌വാൻ,ഹാർദ്ദിക് പാണ്ഡ്യ,ബാബർ അസം
 

അനുബന്ധ വാര്‍ത്തകള്‍

Next Article