ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്തതിന് ശേഷമുള്ള തിരിച്ചുവരവിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചതായി വിരാട് കോലി. ഇപ്പോൾ എൻ്റെമേലെ ഉണ്ടായിരുന്ന ഒരുപാട് ഭാരം നഷ്ടപ്പെട്ടതായി തോന്നുന്നു. ക്രിക്കറ്റിൻ്റെ വർക്ക് ലോഡിൽ നിന്ന് മാത്രമല്ല, അതിന് പുറത്ത് നിന്നുള്ള ഒരുപാട് കാര്യങ്ങളുടെ ഭാരത്തിൽ നിന്നും പുറത്തുകടക്കാൻ ഈ സമയത്ത് എനിക്ക് സാധിച്ചു.
നിങ്ങൾ ഹൃദയം കൊണ്ടാണ് കളിക്കുന്നത്. പക്ഷേ പുറത്ത് നിന്ന് കാര്യങ്ങൾ കാണുന്നവർക്ക് അതിൻ്റെ വില മനസിലാകില്ല. കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെന്നും നിങ്ങൾക്ക് മറ്റുള്ളവർ നിങ്ങളെ പോലെ ചിന്തിക്കണമെന്നും പറയാനാകില്ല. അക്കാര്യം ഞാൻ മനസിലാക്കി.ഞാൻ എന്തെല്ലാമായാലും അവസാനമായി ഞാനൊരു മനുഷ്യനാണെന്ന് എന്നതാണ് പ്രധാനം.അതാണ് ആളുകൾ മനസിലാക്കേണ്ടതും. എനിക്ക് ഇക്കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യാമെങ്കിൽ അത് തികച്ചും സാധാരണമാണ്. അതിനെ പറ്റി സംസാരിക്കു.
ആരും നിങ്ങളെ ദുർബലനെന്ന് കരുതില്ല. നിങ്ങളോട് ആളുകൾക്ക് കമ്പാഷൻ ഉണ്ടാകും. നിങ്ങൾക്ക് നിങ്ങൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്നും ആളുകളിൽ നിന്നും സഹായങ്ങൾ ലഭിക്കും. പക്ഷേ നമ്മൾ ഒരിക്കലും ദുർബലനാണെന്ന് സമ്മതിക്കില്ല. എന്നെ വിശ്വസിക്കു. നിങ്ങൾ കരുത്തനാണെന്ന് അഭിനയിക്കുന്നതിലും നല്ലത് നിങ്ങൾ ദുർബലനാണെന്ന് അംഗീകരിക്കുന്നതാണ്. അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ല.