ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 100 ഹോം മത്സരങ്ങൾ കളിക്കുന്ന കളിക്കാരനെന്ന നേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. 174മത് ടെസ്റ്റ് മത്സരത്തിലാണ് താരത്തിൻ്റെ നേട്ടം. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ മണ്ണിൽ 94 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് സച്ചിൻ കളിച്ചിട്ടുള്ളത്. ഓസീസിൽ മാത്രം 92 ഹോം മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.