പരിക്ക്, ടീമിലില്ല എന്നിട്ടും ഷെഹീൻ അഫ്രീദിയെ ദുബൈയ്ക്ക് വിളിച്ച് വരുത്തി, ബാബർ അസമിൻ്റെ നീക്കത്തിന് പിന്നിലെന്ത്?

വെള്ളി, 26 ഓഗസ്റ്റ് 2022 (20:12 IST)
പരിക്കേറ്റതിനെ തുടർന്ന് ഏഷ്യാക്കപ്പിനുള്ള ടീമിൽ നിന്നും പുറത്തായെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ക്യാപ്റ്റൻ ബാബർ അസമിൻ്റെ പ്രത്യേക നിർദേശപ്രകാരമാണ് അഫ്രീദി ടീമിനൊപ്പം സഞ്ചരിക്കുന്നത്. ബദ്ധവൈരികളായ ഇന്ത്യയെ നേരിടുമ്പോൾ ഷഹീൻ ഡ്രെസിങ് റൂമിലുണ്ടാകുന്നത് ടീമിന് കരുത്താകുമെന്നാണ് ബാബർ കരുതുന്നത്.
 
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ആറ് ആഴ്ച കാലമാണ് ഷഹീന് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെയാകും താരം തിരിച്ചെത്തുക
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍