കോലിയും രോഹിത്തും വരുമ്പോള്‍ എന്ത് ചെയ്യും? പുറത്താകാന്‍ സാധ്യത ഇവര്‍, തലപുകച്ച് ദ്രാവിഡ്

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (09:08 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളും വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കെ.എല്‍.രാഹുലാണ് ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചിരുന്നു. അതുകൊണ്ടാണ് രാഹുലിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ രോഹിത്തും കോലിയും ഹാര്‍ദിക്കും മടങ്ങിയെത്തും. ഇവര്‍ തിരിച്ചെത്തുമ്പോള്‍ നിലവിലെ പ്ലേയിങ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തലപുകയ്ക്കുന്നത് ! 
 
രോഹിത് മടങ്ങിയെത്തുന്നതോടെ ശുഭ്മാന്‍ ഗില്ലിനൊപ്പം ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദ് ബെഞ്ചില്‍ ഇരിക്കേണ്ടിവരും. മൂന്നാം നമ്പറില്‍ വിരാട് കോലി ബാറ്റ് ചെയ്യും. ആദ്യ രണ്ട് കളികളിലും ഈ സ്ഥാനത്ത് ബാറ്റ് ചെയ്തത് ശ്രേയസ് അയ്യരാണ്. കോലി എത്തുമ്പോള്‍ ശ്രേയസിന്റെ മൂന്നാം നമ്പര്‍ തെറിക്കുമെങ്കിലും പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. കെ.എല്‍.രാഹുല്‍ നാലാം നമ്പറില്‍ തന്നെ തുടരും. ശ്രേയസ് അയ്യരെ അഞ്ചാം നമ്പറിലേക്ക് ഇറക്കാന്‍ സാധ്യതയുണ്ട്. ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article