തിരികൊളുത്തി ഗില്ലും ശ്രേയസും, അഴിഞ്ഞാടി സൂര്യ, ഓസീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (18:38 IST)
ശ്രേയസ് അയ്യരുടെയും ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികരുത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 399 റണ്‍സാണ്. 90 പന്തില്‍ 105 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെയും 97 പന്തില്‍ 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും ബലത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയാണ് മത്സരത്തില്‍ ലഭിച്ചത്.
 
പിന്നാലെയെത്തിയ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും കൂടെ തകര്‍ത്തടിച്ചതൊടെയാണ് ഇന്ത്യ 399 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. രാഹുല്‍ 38 പന്തില്‍ 52 റണ്‍സും സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 72 റണ്‍സും നേടി.86 പന്തുകളില്‍നിന്നാണ് ഏകദിന കരിയറിലെ മൂന്നാം സെഞ്ചറി ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. 11 ഫോറുകളും മൂന്ന് സിക്‌സറുകടും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്ങ്‌സ്. അതേസമയം ശുഭ്മാന്‍ ഗില്ലാകട്ടെ കരിയറിലെ ആറാം സെഞ്ചുറിയാണ് നേടിയത്. 2023ല്‍ മാത്രം താരം നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍