സൂര്യകുമാർ ഏകദിനത്തിന് പറ്റിയ താരം, പ്രശംസയുമായി മാർക്ക് വോ

ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (15:12 IST)
സൂര്യകുമാര്‍ യാദവ് ഏകദിനക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ താരമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍ക്ക് വോ. ടി20യിലേത് പോലെ ഏകദിന ഫോര്‍മാറ്റിലും സ്ഥിരത കണ്ടെത്താന്‍ സൂര്യകുമാര്‍ യാദവിനാകുമെന്നും മാര്‍ക്ക് വോ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ സൂര്യ 50 റണ്‍സ് സ്വന്തമാക്കി ഏകദിനത്തിലെ റണ്‍ വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചിരുന്നു. ഇതോടെയാണ് ഓസീസ് താരത്തിന്റെ പ്രതികരണം.
 
അവന്‍ ഒരു ടി20 കളിക്കാരന്‍ മാത്രമാണോ? ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ അവനെ കൊണ്ട് സാധിക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സൂര്യ നേരിടുന്നത്. ഒരൊറ്റ രാത്രികൊണ്ട് നിങ്ങളുടെ കഴിവുകള്‍ നഷ്ടമാവില്ലെന്ന് ഉറപ്പാണ്. ടി20 ക്രിക്കറ്റിലും 50 ഓവര്‍ ക്രിക്കറ്റിലും അടിസ്ഥാനങ്ങളെല്ലാം ഒന്ന് തന്നെയാണ്. പന്ത് അടിക്കുക, ഓടുക റണ്‍സ് നേടുക, മോശം പന്ത് അകറ്റി നിര്‍ത്തുക എന്നെല്ലാമാണ് ചെയ്യാനുള്ളത്. അതെല്ലാം തന്നെ നന്നായി ചെയ്യാന്‍ സൂര്യയ്ക്ക് സാധിക്കും. അവനെ അവന്റെ സ്വതന്ത്രമായ കളി കളിക്കാന്‍ അവസരം നല്‍കുക എന്നതാണ് പ്രധാനം. മാര്‍ക്ക് വോ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍