ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രസ്‌താവന; ഹോള്‍ഡിംഗിന് ചുട്ട മറുപടിയുമായി പാണ്ഡ്യ രംഗത്ത്

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:32 IST)
ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ കപില്‍ ദേവിന്റെ നിലവാരത്തിലെത്താന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തണമെങ്കില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ടെന്ന വെസ്‌റ്റ് ഇന്‍ഡീസ് ബോളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടിയുമായി പാണ്ഡ്യ രംഗത്ത്.

“ഞാനൊരിക്കലും കപില്‍ ദേവാകാന്‍ ശ്രമിച്ചിട്ടില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന പേരിലാണ് അന്നും ഇന്നും കളിച്ചത്. അങ്ങനെ ആയിരിക്കാന്‍ അനുവദിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. കപിലായിട്ടല്ല, ഞാന്‍ കഴിഞ്ഞ 10 ടെസ്‌റ്റുകളും 41 ഏകദിനങ്ങളും കളിച്ചത്” - എന്നും പാണ്ഡ്യ വ്യക്തമാക്കി.

നോട്ടിങ്ങാമില്‍ നടക്കുന്ന മുന്നാം ടെസ്‌റ്റിന് മുമ്പ് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരം ഹോള്‍ഡിംഗിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ കഴിയുന്ന ആരെയെങ്കിലും പാണ്ഡ്യക്ക് പകരം ഇന്ത്യ കണ്ടെത്തണമെന്നും, കപിലിനെ പോലെ ആകണമെങ്കില്‍ അദ്ദേഹം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നുമാണ് വിന്‍ഡീസ് ഇതിഹാസം പറഞ്ഞത്. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും സമാനമായ പ്രസ്‌താവന നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article