കോഹ്‌ലിപ്പടയിലെ ലോക തോല്‍‌വിയാര് ?; ക്യാപ്‌റ്റന്റെ അടുപ്പക്കാരനെ പരിഹസിച്ച് ഭാജി രംഗത്ത്

ബുധന്‍, 15 ഓഗസ്റ്റ് 2018 (14:55 IST)
ഹാര്‍ദിക് പാണ്ഡ്യയെ ഓള്‍ ഓൾറൗണ്ടർ എന്നു വിളിക്കരുതെന്ന് ഹര്‍ഭജന്‍ സിംഗ്. ബോളിംഗിലും ബറ്റിംഗിലും പരാജയപ്പെടുന്ന താരമാണ് അദ്ദേഹം. ഇംഗ്ലണ്ടിലേതു പോലെയുള്ള മികച്ച അവസരങ്ങളില്‍ പോലും വിക്കറ്റുകള്‍ നേടാന്‍ സാധിക്കാത്തെ അവസ്ഥ മോശമാണ്. ഒറ്റ രാത്രികൊണ്ടൊന്നും കപില്‍ ദേവാകാന്‍ സാധിക്കില്ലെന്ന് യുവതാരം മനസിലാക്കണമെന്നും ഭാജി പറഞ്ഞു.

ഒരു കാരണവശാലും പാണ്ഡ്യയെ ഓള്‍ ഓൾറൗണ്ടർ എന്നു വിളിക്കരുത്. ഓൾറൗണ്ടര്‍മാരെ കാണണമെങ്കില്‍ ഇംഗ്ലണ്ട് ടീമിലേക്ക് നോക്കണം. ബെന്‍ സ്‌റ്റോക്‍സ്, സാം കറന്‍, ക്രിസ് വോക്‍സ് എന്നിവരാണ് ആ പേരിന് അര്‍ഹര്‍. ആത്മവിശ്വാസത്തോടെ ക്യാപ്‌റ്റന്‍ പോലും പാണ്ഡ്യയ്‌ക്ക് പന്ത് നല്‍കാറില്ലെന്നും ഹര്‍ഭജ് പറഞ്ഞു.

 ഇംഗ്ലണ്ടിലേതു പോലെയുള്ള മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്ത പാണ്ഡ്യയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടണം. അതിന് കൂടുതല്‍ സമയം ആവശ്യമായി വരില്ലെന്നാണ് നിഗമനം. ഇംഗ്ലീഷ് ഓള്‍ ഓൾറൗണ്ടര്‍മാര്‍ പുറത്തെടുക്കുന്നതു പോലെയുള്ള പ്രകടനങ്ങളാണ് ടീം ഇന്ത്യ പാണ്ഡ്യയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ വന്‍ പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യ. രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി  90 റൺസ് മാത്രമാണ് യുവതാരത്തിന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചതും. കഴിഞ്ഞ
ഐപിഎല്ലിലും പാണ്ഡ്യ ദയനീയ പ്രകടനമാണ് മുംബൈ ഇന്ത്യന്‍‌സിനായി പുറത്തെടുത്തത്. താരത്തിനെതിരെ മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനയും തുറന്നടിച്ചിരുന്നു.

പ്രതിഭ കൊണ്ടു മാത്രം കാര്യമില്ലെന്ന് പാണ്ഡ്യ മനസിലാക്കണമെന്നും കളി മെച്ചപ്പെടണമെങ്കില്‍ കഠിനമായ അധ്വാധം ആവശ്യമാണെന്നും ജയവര്‍ദ്ധന അന്ന് വ്യക്തമാക്കിയിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അടുപ്പമാണ് ഇന്ത്യന്‍ ടീമില്‍ പാണ്ഡ്യയ്‌ക്ക് എപ്പോഴും തുണയാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍