ഐപിഎൽ പതിനഞ്ചാം സീസണിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ
ടീമിലേക്ക് വീണ്ടും പ്രവേശിച്ചിരിക്കുകയാണ് 37കാരനായ ദിനേശ് കാർത്തിക്. ക്രിക്കറ്റിൽ താരങ്ങൾ തങ്ങളുടെ കളിജീവിതം അവസാനിപ്പിക്കുന്ന കാലത്ത് സജീവ ക്രിക്കറ്റിൽ ഇന്നും അത്ഭുതങ്ങൾ കാണിക്കുന്ന കാർത്തിക് യുവതാരങ്ങൾക്ക് ഒരു പാഠപുസ്തകമാണ്.
എന്നാൽ ഇന്ത്യയുടെ ആദ്യ ടി20 മാച്ചിൽ അംഗമായിരുന്ന ഒരാൾ കൂടിയാണ് ദിനേശ് കാർത്തിക് എന്ന് എത്രപേർക്കറിയാം?. 2006ൽ ആന്ന് വലിയ പ്രചാരമില്ലാതിരുന്ന കുട്ടിക്രിക്കറ്റിൽ ഇന്ത്യ ഇറങ്ങുമ്പോൾ 22 അംഗ ടീമിൽ ദിനേശ് കാർത്തിക്കും ഇടം നേടിയിരുന്നു. 17 വർഷങ്ങൾക്കിപ്പുറം 2022ലും കുട്ടിക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്രധാനതാരങ്ങളിലൊരാളാണ് കാർത്തിക്.
അന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് 21 പേരും കളിജീവിതം അവസാനിപ്പിച്ചപ്പോൾ ഇത്തവണത്തെ ഐപിഎൽ സീസണിൽ തന്റെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു തുടക്കമിട്ടാണ് കാർത്തിക് നമ്മളെ അമ്പരപ്പിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ പോലും ദിനേശ് കാർത്തിക്കിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമ്പോൾ തീർച്ചയായും നമുക്ക് പറയേണ്ടി വരും നിശ്ചയദാർഢ്യത്തിന് മറ്റൊരു പേരുണ്ടെങ്കിൽ അത് ദിനേശ് കാർത്തിക് എന്നായിരിക്കും. ഹാപ്പി ബർത്ത് ഡേ ചാമ്പ്യൻ.