ഖത്തർ ലോകകപ്പ് അർജന്റൈൻ കുപ്പായത്തിലെ അവസാനത്തേത് :വിരമിക്കൽ സൂചന നൽകി ഏയ്ഞ്ചാൽ ഡി മരിയ

ചൊവ്വ, 31 മെയ് 2022 (19:32 IST)
ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ച് അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. രാജ്യാന്തര ഫുട്‍ബോളിൽ ഒരുപാട് താരങ്ങൾ അവസരം കാത്തുനിൽക്കുന്നുണ്ടെന്നും ഇനിയും താൻ ടീമിൽ തുടരുന്നത് സ്വാർത്ഥതയാകുമെന്നും ഡി മരിയ പറഞ്ഞു.
 
അർജന്റീനയ്ക്ക് വേണ്ടി 121 മത്സരങ്ങൾ കളിച്ച താരമാണ് ഡി മരിയ. 24 ഗോളുകളാണ് താരം ദേശീയ ടീമിനായി നേടിയിട്ടുള്ളത്. കോപ്പാ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം ചൂടിയത് താരത്തിന്റെ ഗോളിലാണ്.അർജന്റൈൻ കുപ്പായത്തിൽ നിന്ന് വിരമിക്കുമെങ്കിലും ദേശീയ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍