പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലെത്തിയേക്കാനാണ് സാധ്യത.ഇപ്പോളിതാ ഇന്ത്യൻ ടീമിലേക്ക് പന്തിന്റെ ബാക്കപ്പ് കീപ്പറെ നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മലയാളി താരം സഞ്ജു സാംസണിനാണ് നിലവിൽ ബാക്കപ്പ് കീപ്പറാകാൻ സാധ്യതയേറെയെങ്കിലും സഞ്ജുവിന്റെ പേര് പോലും സെവാഗ് പരാമർശിച്ചില്ല.ഇഷാന്‍ കിഷനേയും വൃദ്ധിമാന്‍ സാഹയേയുമെല്ലാം പേരെടുത്ത് പറഞ്ഞപ്പോഴാണ് സഞ്ജുവിന്റെ പേര് മനപ്പൂര്‍വ്വമെന്നോണം സെവാഗ് ഒഴിവാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ 17 പന്തില്‍ 37 റണ്‍സെടുത്ത ജിതേഷ് ശര്‍മയെ ടീമിലേക്ക് പരിഗണിക്കണമെന്നാണ് സെവാഗിന്റെ ആവശ്യം. രാജസ്ഥാനെതിരെ അസാമാന്യമായ മികവാണ് ജിതേഷ് പുറത്തെടുത്തതെന്ന് സെവാഗ് പറയുന്നു. രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹലിനെതിരായ ജിതേഷിന്റെ ഷോട്ട് ഓസീസ് സ്പിൻ ഇതിഹാസമായ ഷെയ്‌ൻ വോണിനെതിരെ വിവിഎസ് ലക്ഷ്‌മൺ കളിച്ച ഷോട്ടിനെയാണ് ഓർമിപ്പിക്കുന്നതെന്നും സെവാഗ് പറഞ്ഞു.