ഏത് ബൗളറും കോലിയെ പുറത്താക്കുന്നു, വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് വിൻഡീസ് ഇതിഹാസതാരം

വ്യാഴം, 5 മെയ് 2022 (22:06 IST)
വ്യത്യസ്‌ത ബൗളർമാർക്ക് മുൻപിൽ കോലിയുടെ വിക്കറ്റ് നഷ്ടമാകുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതായി വിൻഡീസ് ഇതിഹാസതാരം ഇയാൻ ബിഷപ്പ്. സ്ട്രൈക്ക് കൈമാറി റൺസ് കണ്ടെത്താൻ കോലി ശ്രമിക്കാത്തതും വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാത്തതും ആശങ്കപ്പെടുത്തുന്നുവെന്നും ബിഷപ്പ് പറഞ്ഞു.
 
സിഎസ്‌കെയ്ക്കെതിരെ 33 പന്തിൽ നിന്ന് 30 റൺസാണ് കോലി നേടിയത്. 90 സ്ട്രൈക്ക് റേറ്റിൽ കളിച്ച കോലി 16 ഡോട്ട് ബോളുകൾ കളിച്ചു. കോലിക്ക് മുന്നോട്ട് പോകാനാവുന്നില്ല എന്നത് മാത്രമല്ല അതിനുള്ള ഉദ്ദേശവും കാണുന്നില്ല. സീമറിന് എതിരെ ഒരു സിക്‌സ് മാത്രമാണ് കോലി കളിച്ചത്. അതിന് ശേഷം സ്കോറിങ് വേഗത കുറഞ്ഞു.
 
എന്നാൽ ഇത് ഈ സീസണിൽ മാത്രമല്ല കഴിഞ്ഞ സീസണിലും ഇങ്ങനെയായിരുന്നു. ബിഷപ്പ് പറഞ്ഞു. സ്ട്രൈക്ക്‌റേറ്റ് ഉയർത്താതെ സ്ട്രൈക്ക് കൈമാറി കളിക്കാനാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ നേരം ക്രീസിൽ നിൽക്കാനാവണം. എന്നാൽ ഇന്നിങ്‌സിൽ കൂടുതൽ ഡീപ്പായി നിൽക്കാൻ കോലിക്കാവുന്നില്ല. ആർസിബി കളി ജയിച്ചാൽ പോലും ഇതുപോലെ ഒരു ഇന്നിങ്‌സല്ല കോലി കളിക്കേണ്ട‌ത്. ബിഷപ്പ് പറഞ്ഞു. ടെസ്റ്റിൽ ഓഫ് സ്പിന്നർമാർ പോലും കോലിയെ പുറത്താക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍