ധോണിയുടെ വിക്കറ്റ് പോയപ്പോള്‍ മതിമറന്ന് സന്തോഷിച്ച് കോലി; കുറച്ച് കൂടിപ്പോയെന്ന് ആരാധകര്‍ (വീഡിയോ)

വ്യാഴം, 5 മെയ് 2022 (13:14 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 13 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി വഴങ്ങിയത്. ആര്‍സിബിക്കെതിരായ തോല്‍വിയോടെ ചെന്നൈയുടെ ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ശേഷിക്കുന്ന നാല് കളികളില്‍ നാലിലും ജയിച്ചാലും ചെന്നൈ ഇനി പ്ലേ ഓഫില്‍ കയറുക അസാധ്യം. 
 
ആര്‍സിബിക്കെതിരായ മത്സരം അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് മഹേന്ദ്രസിങ് ധോണിയിലേക്കാണ്. എന്നാല്‍ വെറും മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം എടുത്ത് ധോണി കൂടാരം കയറി. ഹെയ്‌സല്‍വുഡിന്റെ പന്തിന്റെ രജത് പട്ടീദാറിന് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്. 
 
ധോണിയുടെ വിക്കറ്റ് പോയ ശേഷം ആര്‍സിബി താരം കോലി നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വലിയ ആക്രോശത്തോടെയാണ് കോലി ആഘോഷം നടത്തിയത്. എന്തോ കോലി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് ആരാധകര്‍ക്ക് പിടിച്ചില്ല. ധോണിയുടെ വിക്കറ്റ് പോകുമ്പോള്‍ കോലി ഇത്തരത്തില്‍ ആക്രോശിക്കുന്ന കാഴ്ച അപൂര്‍വമാണ്. 

This Cricket clown abusing Dhoni still some Mahirat Clowns are supporting this disgusting character pic.twitter.com/DX1Cm9k7O3

— Bruce Wayne (@Bruce_Wayne_MSD) May 4, 2022
ധോണിയെ അപമാനിക്കുകയാണ് കോലി ചെയ്തതെന്നാണ് ആരാധകരുടെ കമന്റ്. ധോണിയോട് ബഹുമാനമില്ലാത്ത പോലെയാണ് കോലി ആഹ്ലാദ പ്രകടനം നടത്തിയതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍