ഇത്തവണ ഡയമണ്ട് ഡക്ക്, സീസണിൽ രാഹുൽ സംപൂജ്യനാകുന്നത് മൂന്നാം തവണ

ഞായര്‍, 8 മെയ് 2022 (10:00 IST)
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ഒരു പന്ത് പോലും നേരിടാനാവാതെ ലഖ്‌നൗ നായകൻ കെഎൽ രാഹുൽ പുറത്ത്. ആദ്യ ഓവറിൽ കൊൽക്കത്ത ക്യാപ്‌റ്റൻ ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിലാണ് രാഹുൽ പുറത്തായത്.  ടിം സൗത്തിയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സിംഗിളിന് ശ്രമിക്കുമ്പോഴാണ് താരം രാഹുല്‍ റണ്ണൗട്ടാകുന്നത്. 
 
ഐപിഎൽ പതിനഞ്ചാം സീസണിൽ ഇത് മൂന്നാം തവണയാണ് രാഹുൽ പൂജ്യത്തിന് മടങ്ങുന്നത്. ഗുജറാത്തിനെതിരെ മുഹമ്മദ് ഷമിയുടെ ആദ്യ പന്തിൽ താരം ബൗൾഡാവുകയായിരുന്നു. രാജസ്ഥാനെതിരെ ട്രെൻഡ് ബോൾട്ടിന്റെ പന്തിലും രാഹുൽ പൂ‌ജ്യത്തിന് പുറത്തായി. ഇത്തവണ ഒരു പന്ത് പോലും നേരിടാതെ ഡയമണ്ട് ഡക്കായിട്ടായിരുന്നു താരത്തിന്റെ മടക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍