വാർണറെ കുരുക്കാൻ ഭുവിയുടെ തന്ത്രം, ടൂർണമെന്റിലെ തന്നെ മികച്ച ഷോട്ടിലൂടെ വാർണറുടെ മറുപടി

വെള്ളി, 6 മെയ് 2022 (14:39 IST)
ഐപിഎല്ലിലെ കഴിഞ്ഞ സീസണിലെ കണക്കുകൾ എല്ലാം തീർത്ത് വാർണർ വീണ്ടും കളിയാധാകരുടെ മനസ്സ് കീഴടക്കുമ്പോൾ ചർച്ചയായി വാർണറുടെ മാജിക്കൽ ഷോട്ട്. ഡൽഹി ഇന്നിങ്‌സിലെ 19ആം ഓവറിലായിരുന്നു ഭുവനേശ്വർ കുമാറിന്റെ തന്ത്രപരമായ ബൗളിങ്ങിനെ തന്റെ പ്രതിഭ കൊണ്ട് വാർണർ മറികടന്നത്.
 
മത്സരത്തിൽ തകർപ്പൻ ടച്ചിലായിരുന്ന വാർണർക്കെതിരെ തകർപ്പൻ തന്ത്രമായിരുന്നു പഴയ ടീമംഗം കൂടിയായ ഭുവനേശ്വർ കുമാർ പ്രയോഗിച്ചത്.സ്വിച്ച് ഹിറ്റിനായി സ്റ്റാൻസ് മാറിയ വാർണർക്കെതിരെ ലൈഗ് സൈഡിൽ വൈഡ് യോർക്കറായിരുന്നു ഭുവി ഒരുക്കിവെച്ചത്. പക്ഷേ അവസാന നിമിഷം പന്തിന്റെ പേസ് മുതലാക്കികൊണ്ട് തന്ത്രപൂര്‍വം തേര്‍ഡ്-മാനിലൂ‍‍ടെ ബൗണ്ടറിയിലേക്ക് പന്തിനെ പായിക്കാൻ വാർണർക്കായി.
 

Warner


ആരാധകരെല്ലാം തന്നെ അത്ഭുത‌ത്തോടെയാണ് ഈ കാഴ്‌ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഷോട്ട് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. 92 റൺസുമായി വാർണർ ആളിക്കത്തിയ മത്സരത്തിൽ 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍