ടീം മാനേജ്‌മെന്റിൽ നിന്നും മുറിവേറ്റ വാർണർ പഴയ ടീമിനെതിരെ ഇന്ന് വീണ്ടും കളിക്കുമ്പോൾ തന്നെ അപമാനിതനാക്കിയതിന്റെ കണക്കുകൾ എണ്ണി എണ്ണി ചോദിക്കുമെന്നാണ് ക്രിക്കറ്റ് ലോകവും കരുതുന്നത്. ഹൈദരാബാദ് കൈവിട്ടതിന് ശേഷമുള്ള ആദ്യ പോരില്‍ ഓറഞ്ച് പടയ്‌ക്കെതിരെ റാഷിദ് ഖാന്‍ ഗുജറാത്തിന്‍റെ വിജയശിൽപ്പിയായിരുന്നു. സമാനമായ ഒരു പ്രകടനമാണ് ഡേവിഡ് വാർണറിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.