ഓരോ ഐപിഎൽ സീസണിലും പുതിയ താരങ്ങൾ ഉദയം ചെയ്യുന്നത് ഐപിഎല്ലിൽ പതിവ് കാഴ്‌ച്ചയാണ്. ഹാർദ്ദിക് പാണ്ഡ്യയും ജസ്‌പ്രീത് ബുമ്രയും സൂര്യകുമാർ യാദവും തുടങ്ങി നിരവധി താരങ്ങളാണ് ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ളത്. ഇത്തവണയും നിരവധി താരങ്ങളുടെ ഉദയത്തിന് ഐപിഎൽ സാക്ഷ്യം വഹിച്ചു. അതിൽ ഏറ്റവും ഒടുവിലെ അംഗമാണ് ഹൈദരബാദ് താരം ശശാങ്ക് സിങ്.
ഹൈദരാബാദിനായി സീസണിൽ ആദ്യമായി കളിക്കാൻ എത്തിയ ശശാങ്ക് കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിങ് ജോലിയാണ് മത്സരത്തിൽ പൂർത്തിയാക്കിയത്.ടൂര്‍ണമെന്റില് താരത്തിന്റെ ആറാമത്തെ കളിയായിരുന്നു ഇത്. പക്ഷെ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും ശശാങ്കിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അവസരം ലഭിച്ചപ്പോൾ ശശാങ്ക് അത് മുതലാക്കുകയും ചെയ്‌തു.