അവൻ ആർസി‌ബി ആരാധകനാണെങ്കിൽ പങ്കാളിയോട് വിശ്വസ്‌തത പുലർത്തുന്നവനാകും: വൈറലായി യുവതിയുടെ വിവാഹാഭ്യർഥന

വ്യാഴം, 5 മെയ് 2022 (15:44 IST)
ഐപിഎല്ലിനിടെ വലിയ സ്ക്രീനിൽ കാണികൾക്ക് നടുവിൽ വിവാഹഭ്യര്‍ഥന നടത്തുന്നത് ഇപ്പോള്‍ പതിവുകാഴ്ച്ചയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹര്‍ ഇത്തരത്തിൽ കാമുകിയെ പരസ്യമായി പ്രൊപ്പോസ് ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇന്നലെ നടന്ന ചെന്നൈ-ബാംഗ്ലൂർ ഐപിഎൽ മത്സരത്തിനിടെ നടന്ന വിവാഹഭ്യർഥനയാണ് വൈറലായിരിക്കുന്നത്.
 
അധികവും പുരുഷന്‍മാരാണ് വിവാഹഭ്യര്‍ഥന നടത്താറുള്ളതെങ്കില്‍ ഇത്തവണ യുവതിയാണ് കാമുകനെ പ്രൊപ്പോസ് ചെയ്തത്. ചെന്നൈയുടെ ബാറ്റിങ് സമയത്തായിരുന്നു സംഭവം. വനിഡു ഹസരംഗ എറിഞ്ഞ 11-ാം ഓവറിനിടെ യുവതി ഒരു ബാംഗ്ലൂര്‍ ആരാധകനോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു.
 

pic.twitter.com/VHtsGvXhVv

— Addicric (@addicric) May 4, 2022
ഇതിനു പിന്നാലെ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും രംഗത്തെത്തി. ആര്‍സിബി ആരാധകരോട് വിവാഹഭ്യര്‍ഥന നടത്തുന്ന മിടുക്കിയായ പെൺകുട്ടി. ആർസി‌ബെ അത്മാർഥമായി ആരാധിക്കാൻ അവനാവുമെങ്കിൽ തീർച്ചയായും പങ്കാളിയോടും ആ വിശ്വസ്‌തത പുലർത്താനാകും. വസീം ജാഫർ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍