രാജസ്ഥാന് കന‌ത്ത തിരിച്ചടി, സൂപ്പർതാരം ഹെറ്റ്‌മെയർ നാട്ടിലേക്ക് മടങ്ങി

ഞായര്‍, 8 മെയ് 2022 (13:06 IST)
രാജസ്ഥാൻ റോയൽസിന്റെ വിൻഡീസ് താരം ഷി‌മ്രോൺ ഹെറ്റ്‌മെയർ ടൂർണമെന്റ് പാതിയിൽ നിർത്തി നാട്ടിലേക്ക് മടങ്ങി. തന്റെ ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്‌മെയർ നാട്ടിലേക്ക് മടങ്ങിയത്. താരത്തെ യാത്രയയക്കുന്ന വീഡിയോ ടീം ട്വിറ്ററിൽ പങ്കുവെച്ചു.
 
സ്പെഷ്യൽ എമർജൻസി കാരണമാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്റെ സാധനങ്ങളെല്ലാം ഞാൻ റൂമിൽ തന്നെ വെച്ചിട്ടുണ്ട്. എന്നെ അധികം മിസ് ചെയ്യരുത്. ഉടനെ കാണാം. രാജസ്ഥാൻ പങ്കുവെച്ച വീഡിയോയിൽ ഹെറ്റ്‌മെയർ പറയുന്നു. രാജസ്ഥാൻ ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ച സാഹചര്യത്തിലാണ് ഹെറ്റ്‌മെയറുടെ മടക്കം.
 
മധ്യനിരയിൽ വെടിക്കെട്ട് പ്രകടനം കൊണ്ട് പല മത്സരങ്ങളും ഫിനിഷ് ചെയ്‌തിട്ടുള്ള ഹെറ്റ്‌മെയറുടെ അസാന്നിധ്യം ടീമിനെ ബാധിക്കുമെന്നുറപ്പ്. ജെയിംസ് നീഷാം, ഡാരില്‍ മിച്ചെല്‍, കരുണ്‍ നായര്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, നഥാന്‍ കൗള്‍ട്ടര്‍-നൈല്‍ എന്നിവരാണ് ഹെറ്റ്മയറിന് പകരക്കാരനായി ടീമിലേക്ക് എത്താന്‍ കാത്തിരിക്കുന്നവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍