എതിരാളികളായി സംഗക്കാരയും മലിംഗയും, ടീമിനെ വിജയത്തിലേക്കെത്തിച്ചത് ഏഴാം നമ്പറുകാരൻ: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവും ഗുജറാത്തിന്റെ വിജയവും തമ്മിൽ സാമ്യതകളേറെ

തിങ്കള്‍, 30 മെയ് 2022 (18:16 IST)
2011 ലെ ലോകകപ്പ് ഫൈനലിൽ ഒരു ഏഴാം നമ്പർ താരം സിക്സറിലൂടെ ഇന്ത്യയ്ക്ക് ലോകകപ്പ് വിജയം സമ്മാനിച്ചത് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാത്ത ദൃശ്യമാണ്. ഇപ്പോഴിതാ ഐപിഎൽ കിരീടം ഗുജറാത്ത് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് വിജയവും ചർച്ചയാവുകയാണ്.
 
ഗുജറാത്തിന്റെ ഐപിഎൽ വിജയവും ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയവും തമ്മിൽ ഒട്ടേറെ സാമ്യതകളുണ്ടെന്നാണ് ആരാധകർ പറയുന്നത്. 2011ലെ ലോകകപ്പ് കിരീടനേട്ടം മഹേന്ദ്രസിംഗ് ധോണിയെന്ന ഏഴാം നമ്പറുകാരന്റെ സിക്സറിലൂടെയായിരുന്നുവെങ്കിൽ 2022ൽ ഏഴാം നമ്പറുകാരനായ ശുഭ്മാൻ ഗില്ലാണ് സിക്സറിലൂടെ ഗുജറാത്തിന് വിജയം നേടിക്കൊടുത്തത്.
 
2011ലെ ലോകകപ്പും 2022ലെ ഗുജറാത്തിന്റെ ഐപിഎല്‍ കിരീടനേട്ടവും തമ്മിലുള്ള മറ്റൊരു സാമ്യത പരിശീലകൻ എന്ന നിലയിൽ ഗാരി കെസ്റ്റന്റെ സാന്നിധ്യമാണ്. അന്ന് ഇന്ത്യൻ ടീം അംഗമായിരുന്ന ആശിഷ് നെഹ്‌റയും ഇത്തവണ ഗുജറാത്തിനൊപ്പം ഉണ്ടായിരുന്നു.
 
അതേസമയം എതിരാളികളുടെ നിരയിലും ഈ സാമ്യത കാണാനാവും 2011 ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളായുണ്ടായിരുന്ന കുമാർ സംഗക്കാരയും ലസിത് മലിംഗയും ഇത്തവണ രാജസ്ഥാൻ പരിശീലകരായുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍