ടീമിനെ കുറിച്ചോർത്ത് അഭിമാനം മാത്രം, പുരസ്‌കാര ചടങ്ങിൽ വികാരാധീനനായി സഞ്ജു സാംസൺ

തിങ്കള്‍, 30 മെയ് 2022 (12:56 IST)
കിരീടനേട്ടത്തിനരികെ കാലിടറി വീണെങ്കിലും കഴിഞ്ഞ തവണത്തെ ടൂര്ണമെന്റിയിലെ അവസാന സ്ഥാനക്കാരിൽ നിന്നും രണ്ടാമതായി തലയുയർത്തിയാണ് രാജസ്ഥാൻ റോയൽസിന്റെ മടക്കം. ഫൈനലിൽ ബട്ട്ലർ ഒഴികെ ആർക്കും റൺസ് കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ഒഴിവാക്കാനാവാത്ത തോൽവി രാജസ്ഥാൻ ഏറ്റുവാങ്ങുകയായിരുന്നു.
 
രാജസ്ഥാനെ സംബന്ധിച്ച് സ്‌പെഷ്യൽ സീസണായിരുന്നു കടന്നുപോയതെന്ന് നായകൻ സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലായ സീസണായിരുന്നു ഇത്. കഴിഞ്ഞ 3 സീസണുകളിൽ ആരാധകർക്ക് നിരാശ മാത്രമാണ് ഞങ്ങൾ നൽകിയത്.
 
ഇത്തവണ അവർക്ക് സന്തോഷിക്കാൻ ഏറെ നൽകാൻ ഞങ്ങൾക്കായി. ഈ ടീമിനെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. യുവാക്കളും സീനിയർ താരങ്ങളും ഒരുപോലെ കളിക്കുന്ന സംഘമാണ് ഞങ്ങളുടേത്. എന്നാൽ ഫൈനൽ ദിവസം തിളങ്ങാനായില്ല. സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍