നിരാശയുണ്ട്, മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിൽ ടിം ഡേവിഡ്

വെള്ളി, 27 മെയ് 2022 (18:47 IST)
ഐപിഎല്ലിൽ ഓരോ മുംബൈ ആരാധകനും മറക്കാനാഗ്രഹിക്കുന്ന സീസണാണ് ഇത്തവണ കടന്നുപോയത്.പോയന്റ് പട്ടികയിൽ അവസാനക്കാരായി പുറത്തുപോകുമ്പോളും അടുത്ത സീസണിലേക്ക് ഒരുപിടി പ്രതീക്ഷകൾ അവശേഷിപ്പിച്ചുകൊണ്ടാണ് മുംബൈ മടങ്ങുന്നത്.
 
അടുത്ത സീസണിൽ മുംബൈയ്ക്ക് പ്രതീക്ഷ നല്കുന്നവരിൽ പ്രധാനി വെടിക്കെട്ട് വീരനായ ടിം ഡേവിഡാണ്.ഇപ്പോഴിതാ സീസണിൽ മുംബൈയോടൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. പ്രതീക്ഷിച്ച മത്സരഫലം ലഭിക്കാത്തതിൽ നിരാശയുണ്ട്. എന്നാൽ ഞങ്ങള്‍ നേരിട്ട വെല്ലുവിളി നോക്കുമ്പോള്‍ ആശ്വാസമരുളുന്ന സീസണ്‍ കൂടിയാണിത്. വ്യക്തിപരമായി ഞാനും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു.

അധികമാരെയും അറിയാത്ത ടൂര്ണമെന്റിലേക്ക് എത്തിപ്പെട്ടപ്പോൾ തുടക്കത്തിലുണ്ടായ അപരിചിതത്വം വെല്ലുവിളിയായി. എന്നാല്‍ ടൂര്‍ണമെന്‍റ് മുന്നേറിയതിന് അനുസരിച്ച് ആ പ്രശ്‌നം പരിഹരിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ എല്ലാവരുമായി പരിചയത്തിലായി' ടിം ഡേവിഡ് പറഞ്ഞു.
 
കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ താരമായിരുന്ന ടിം ഡേവിഡ്സൺ 8.25 കോടി മുടക്കിയാണ് ഇത്തവണ മുംബൈ സ്വന്തമാക്കിയത്. 8 മത്സരങ്ങളിൽ നിന്ന് 37.20 ശരാശരിയിൽ 186 റൺസാണ് താരം സീസണിൽ സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍