എന്നാൽ 2022 ഐപിഎൽ സീസൺ പകുതിയാവുമ്പോഴേക്കും കോലിയുടെ റെക്കോർഡിന് ഭീഷണിയായി രാജസ്ഥാൻ താരം ജോസ് ബട്ട്ലർ ഉയർന്നുവന്നു. എന്നാൽ സീസൺ പകുതിയിൽ താരത്തിന്റെ താളം പിഴച്ചതോടെ വലിയ സ്കോറുകളുടെ പ്രവാഹം നിൽക്കുകയും ചെയ്തു. ഇത് കോലിയുടെ റെക്കോർഡിനെ സുരക്ഷിതമാക്കുമെന്ന് സൂചിപ്പിച്ചെങ്കിലും പ്ളേ ഓഫിലെ പ്രകടനത്തോടെ നാല് സെഞ്ചുറികളെന്ന കോലിയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ജോസേട്ടൻ.
വിരാട് കോലിക്കും ഡേവിഡ് വാര്ണര്ക്കും ശേഷം സീസണിൽ 800ലേറെ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ജോസ് ബാറ്റ്‌ലർക്ക് സ്വന്തമായി. കലാശപോരാട്ടത്തിന്നാളെ രാജസ്ഥാൻ ഇറങ്ങുമ്പോൾ ടീമിന്റെ വിജയപ്രതീക്ഷകൾ ജോസ് ബട്ട്ലറുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരു സെഞ്ചുറി പ്രകടനത്തോടെ ബട്ട്ലർ രാജസ്ഥാൻ വിജയം ഉറപ്പാക്കുകയാണെങ്കിൽ വിരാട് കോലിയുടെ തകർക്കാനാവില്ലെന്ന് കരുതിയ റെക്കോർഡ് കൂടിയാകും ഫൈനലിൽ തകർന്നുവീഴുക.