'അമ്മ' ചികിത്സയിൽ, ആ വേദനയിൽ നിൽക്കുമ്പോഴാണ് മക്കോയുടെ ഉജ്ജ്വല ബൗളിംഗ് :പ്രശംസയുമായി സംഗക്കാര

ശനി, 28 മെയ് 2022 (18:30 IST)
പ്ളേ ഓഫിൽ ആർസിബിയുമായുള്ള നിർണായക മത്സരത്തിൽ വമ്പൻ സ്‌കോർ നേടുന്നതിൽ നിന്നും ബാംഗ്ലൂരിനെ തടഞ്ഞത് ഒബീദ് മക്കോയിയുടെ മികച്ച ബൗളിംഗ് പ്രകടനമായിരുന്നു. നാല് ഓവറുകളിൽ നിന്ന് 23 റൺസ് മാത്രം വഴങ്ങിയ രാജസ്ഥാൻ പേസർ 3 വിക്കറ്റും മത്സരത്തിൽ സ്വന്തമാക്കി.
 
അമ്മയ്ക്ക് സുഖമില്ലാത്തതിന്റെ വിഷമത്തിൽ നിൽക്കുമ്പോഴാണ് മക്കോയി ഈ ഉജ്ജ്വല പ്രകടനം നടത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ രാജസ്ഥാൻ പരിശീലകനായ കുമാർ സംഗക്കാര.മത്സരത്തിൽ ഡുപ്ലെസിസ്,ലോംറോർ,ഹർഷൽ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയത്,
 
ഇതിനൊപ്പം മാക്സ്‌വെല്ലിനെ പുറത്താക്കിയ തകർപ്പൻ ക്യാച്ചും താഴ്ത്തിൽ നിന്നും വന്നു. 13 പന്തിൽ 24 റൺസുമായി മാക്‌സ്‌വെൽ തകർത്തടിക്കവേയായിരുന്നു നിർണായകമായ ക്യാച്ച് സംഭവിച്ചത്. സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റാണ് താരം രാജസ്ഥാന് വേണ്ടി നേടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍