ഐപിഎല്ലിലെ ഏകപക്ഷീയമായ രണ്ടാം ക്വാളിഫയിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മോശമല്ലാത്ത സ്‌കോർ സ്വന്തമാക്കാൻ ആർസിബിയെ സഹായിച്ചത് രജത് പട്ടിദാറിന്റെ പ്രകടനമായിരുന്നു. ടീമിലെ വമ്പൻ താരങ്ങളായ മാക്‌സ്‌വെൽ,കോലി,ഡുപ്ലെസിസ് എന്നിവർ നിറം മങ്ങിയപ്പോൾ ടീമിനെ ഒറ്റയ്ക്ക് സ്വന്തം ചുമലിൽ കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പട്ടിദാറിന് ഏറ്റെടുക്കേണ്ടി വന്നത്.
രണ്ട് മത്സരങ്ങളിലും 170 റണ്‍സാണ് പടിദാര്‍ നേടിയത്. 157 റണ്‍സ് നേടിയപ്പോള്‍ തന്നെ താരം രണ്ടാം സ്ഥാനത്തേക്ക് കയറി. 2012ല്‍ 156 റണ്‍സ് നേടിയിരുന്ന മുരളി വിജയിയെയാണ് താരം മറികടന്നത്. പ്ളേ ഓഫ് മത്സരങ്ങളിൽ ഒരു സീസണിൽ 190 റൺസ് നേടിയ ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 2016ൽ ഹൈദരാബാദിന് വേണ്ടിയായിരുന്നു താരത്തിന്റെ പ്രകടനം.