അർജന്റീന സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയ പിഎസ്‌ജി വിടുന്നു

ഞായര്‍, 22 മെയ് 2022 (08:37 IST)
സൂപ്പർ താരം കിലിയൻ എംബാപ്പെയെ നിലനിർത്തിയതിന് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി പിഎസ്‌ജി വിടുന്നു. അർജന്റീനിയൻ സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയയാണ് ക്ലബ് വിടാനൊരുങ്ങുന്നത്. ഈ സീസൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിയ്ക്കുന്ന സാഹചര്യത്തിലാണ് മടക്കം.
 
പിഎസ്ജിക്കായി 295 മത്സരങ്ങളിൽ നിന്ന് 91 ഗോളുകളും 111  അസിസ്റ്റുകളും ഡി മരിയ നേടിയിട്ടുണ്ട്. ഡി മരിയ പിഎസ്ജി ചരിത്രത്തിൽ ഇടം പിടിച്ചാണ് മടങ്ങുന്നതെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലാഫി പറഞ്ഞു.
 
നാളെ എഫ്‌സി മെറ്റ്സ്- പിഎസ്‌ജിയുടെ മത്സരമാകും ഡി മരിയയുടെ ക്ലബ്ബിനുവേണ്ടിയുള്ള അവസാന മത്സരം. ഡി മരിയക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ആരാധകരോട് സ്റ്റേഡിത്തിലെത്തണമെന്ന് ഖലാഫി ആഹ്വാനം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍