ഐപിഎല്ലിന് ടാറ്റ, ഇന്ത്യയെ കാത്തിരിക്കുന്നത് മാരത്തൺ പര്യടനങ്ങൾ!

ചൊവ്വ, 31 മെയ് 2022 (21:30 IST)
ഐപിഎൽ ഹാങ്ഓവർ തീരും മുൻപേ ക്രിക്കറ്റ് തിരക്കുകളിലേക്ക് ഇന്ത്യൻ ക്രിക്കറ്റ്. ജൂണിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തോട് കൂടിയാണ് ഇന്ത്യയുടെ തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യുൾ ആരംഭിക്കുക. ഈ പര്യടനത്തിന് പിന്നാലെ ടീം ഇന്ത്യ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തും. പിന്നാലെ ഏഷ്യാ കപ്പും ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയും ഈ വര്ഷം നടക്കുന്ന ലോകകപ്പിന് മുൻപായി നടക്കും.
 
ജൂണിൽ ദക്ഷിണാഫ്രിക്കക്കെതിരെ 5 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിന് ശേഷം ജൂണിൽ അയര്ലണ്ടിനെതിരെ 2 ടി20 മത്സരങ്ങൾ കളിക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യും ഇംഗ്ലണ്ടിനെതിരെ കളിക്കും.  ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും വിൻഡീസിനെതിരെ കളിക്കും.
 
തുടർന്ന് ശ്രീലങ്കയിൽ 2 ടി20, ഓഗസ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഏഷ്യാകപ്പ് എന്നിവ നടക്കും.സെപ്റ്റംബറിൽ ഓസീസ് പര്യടനത്തിന് ശേഷം  ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ഈ വർഷം ഇന്ത്യ കളിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍