ടി20 ടീമിൽ നിന്ന് സഞ്ജു പുറത്ത്, ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തി

ഞായര്‍, 22 മെയ് 2022 (18:27 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും.ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മലയാളി താരം സഞ്ജു സാംസണിന് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാൻ കിഷൻ,വെറ്ററൻ താരം ദിനേശ് കാർത്തിക്, സൂപ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ എന്നിവർ ടീമിൽ ഇടം നേടി.
 
മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കെല്ലാം ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.
 
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20. കെ എൽ രാഹുൽ നയിക്കുന്ന ടീമിൽ റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍,  ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍,  അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരാണ് മറ്റ് താരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍