ഐപിഎൽ പതിനഞ്ചാം സീസണിൽ ശക്തമായ സാന്നിധ്യമാണ് സഞ്ജു സാംസണിന് കീഴിലുള്ള രാജസ്ഥാൻ റോയൽസ്. ചുരുക്കം കളിക്കാരിൽ മാത്രം പൂർണമായി ആശ്രയിക്കാതെ ഒരു ടീം എന്ന നിലയിൽ പല മത്സരങ്ങളും വിജയിക്കാൻ സഞ്ജുവിന് കീഴിൽ രാജസ്ഥാനായിട്ടുണ്ട്. ഇപ്പോഴിതാ ഐപിഎല്ലിലെ താരത്തിന്റെ ക്യാപ്റ്റൻസിയെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ ഖാൻ.
ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാൾ സഞ്ജുവാണെന്നാണ് ഇർഫാന്റെ അഭിപ്രായം.സ്കോർ പ്രതിരോധിച്ച് ജയിക്കുക എളുപ്പമല്ല, രാജസ്ഥാൻ അത് നിരന്തരമായി ചെയ്യുന്നുണ്ട്. ഈ സീസണിൽ ആദ്യം ബാറ്റ് ചെയ്‌ത ടീമുകൾ അധികം മത്സരങ്ങളും പരാജയപ്പെട്ടപ്പോൾ 7 വിജയങ്ങളാണ് രാജസ്ഥാൻ ഡിഫെൻഡ് ചെയ്‌ത് വിജയിച്ചത്.