ആഘോഷിക്കപ്പെടാത്ത ഐപിഎൽ ഹീറോകൾക്കും പാരിതോഷികം, കയ്യടി നേടി ബിസിസിഐ

ചൊവ്വ, 31 മെയ് 2022 (12:11 IST)
ഐപിഎല്ലിന് വേദിയായ മുംബൈയിലെ ആറ് സ്റേഡിയത്തിലെയും ക്യൂറേറ്റര്മാര്ക്കും ഗ്രൗണ്ട് സ്റ്റാഫിനും വൻതുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇവർക്കായി 1.25 കോടി രൂപയാണ് പ്രഖ്യാപച്ചത്.
 
വാങ്കഡെ,ഡിവൈ പാട്ടീൽ,എംസിഎ,പുണെ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്.ഈ സ്റേഡിയങ്ങൾക്ക് 25 ലക്ഷം വീതവും പ്ളേ ഓഫ് നടന്ന ഈഡൻ ഗാര്ഡന്സിനും ഫൈനൽ വേദിയായ അഹമ്മദാബാദിനും 12.5 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫിന് ഇത്രയും പാരിതോഷികം പ്രഖ്യാപിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍