കോഹ്‌ലിക്ക് അത് അനായാസം സാധിക്കും, പിന്തുണയുമായി സെവാഗ്

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (18:52 IST)
ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ കനത്ത പരാജയങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വലിയ തിരിച്ചടിയാണ്. ടി20 ഇന്ത്യ നേടിയപ്പോൾ, ഏകദിനലും ടെസ്റ്റിലും ഇന്ത്യ തകർന്നടിഞ്ഞു. ടീമിന്റെ പരാജയം മാത്രമല്ല. മികച്ച സ്കോർ കണ്ടെത്താനാവാതെ കോഹ്‌ലി ക്രീസിൽനിന്നും മടങ്ങുകകൂടി ചെയ്തതോടെ ഇന്ത്യൻ നായകനെതിരെ മുൻ താരങ്ങൾ ഉൾപ്പടെ വിമർശനവുമായി രംഗത്തെത്തി.
 
മുന്ന് ഫോർമാറ്റുകളിലുമായി 11 ഇന്നിങ്സുകളാണ് ന്യൂസിലാൻഡ് പര്യടനത്തിൽ കോഹ്‌ലി കളിച്ചത്. എന്നാൽ 218 റണസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‌‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. എന്നാൽ വിമർശനങ്ങൾക്കിടെ കോഹ്‌ലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. കോഹ്‌ലി പഴയ ഫോമിലേക്ക് മടങ്ങിയെത്തും എന്ന് സെവാഗ് പറഞ്ഞു. 'കോഹ്‌ലി ഇപ്പോൾ അനുഭവിക്കുന്നതുപോലുള്ള മോശം സമയം മുൻപ് എനിക്കും ഉണ്ടായിട്ടുണ്ട്. കോ‌ഹ്‌ലി മാത്രമല്ല, സച്ചിൻ ടെൻടുൽക്കർ, ബ്രയൻ ലാറ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങളെല്ലാം കരിയറി മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. 
 
സ്വന്തം ശൈലിയിൽ മാറ്റം വരുത്താതെ ആതിനെ അതിജീവിക്കാൻ എനിക്ക് സധിച്ചു. ഇത്തരം അവസരങ്ങളിൽ ക്ഷമ കാണിക്കുകയാണ് വേണ്ടത്. അതോടൊപ്പം സ്വന്തം കഴിവിൽ ഉറച്ച് വിശ്വസിക്കുകയും വേണം. കോഹ്‌ലി പഴയ ഫോമിലേക്ക് തിരികെയെത്തും എന്ന് ഉറപ്പുണ്ട്. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാൻ കോഹ്‌ലിക്ക് അനായാസം സാാധിക്കും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. സെവാഗ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article