കോവിഡ്-19 മനുഷ്യരിൽനിന്നും മൃഗങ്ങളിലേക്കും പകരുന്നു, വളർത്തുനായയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

വ്യാഴം, 5 മാര്‍ച്ച് 2020 (15:43 IST)
ഹോങ്കോങ്: കോവിഡ് 19 മനുഷ്യരിൽനിന്നും മൃഗങ്ങളിലേയ്ക്കും പകരുന്നു. കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പോമറേനിയൻ വിഭാഗത്തിൽപ്പെട്ട വളർത്തുനായയ്ക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. മനുഷ്യനിൽനിന്നും മൃഗങ്ങളിലേക്ക് കൊറോണ പകരുന്ന ആദ്യ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 
 
സ്ത്രീക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വളർത്തുനായയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് അവർത്തിന് നടത്തിയ പരിശോധനകളിൽ വളർത്തുനായക്ക് വൈറസ് ബാധ ഉള്ളതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ചെറിയ ആളവിൽ മാത്രമേ വളർത്തുനായയിൽ വൈറസിന്റെ സാനിധ്യം കണ്ടെത്തിയിട്ടൊള്ളു എന്നത് ആശ്വാസകരമാണ്.
 
വളർത്തുനായയിൽ വൈറസ് സാനിധ്യം കണ്ടെത്തിയതോടെ ഹോങ്കോങിൽ കൊറോണ സ്ഥിരീകരിച്ചവരുടെ വളർത്തുനായകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി. കൊറോണ ബാധിച്ച മറ്റൊരാളുടെ വളർത്തു നായയെ പരിശോധിച്ചിരുന്നു എങ്കിലും വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരുന്നില്ല. മൃഗങ്ങളിലേക്ക് പകരുന്ന ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍