നിർഭയ കേസ്: പ്രതികൾക്ക് ഇനി നിയമപരമായ അവകാശങ്ങൾ ഇല്ല, വധശിക്ഷ മാർച്ച് 20 പുലർച്ചെ 5.30ന്

വ്യാഴം, 5 മാര്‍ച്ച് 2020 (15:14 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ മാർച്ച് 20ന് നടപ്പിലാക്കാൻ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് ഡൽഹി പാട്യാല ഹൗസ് കൊടതി. മാർച്ച് 20ന് പുലർച്ചെ 5.30ന് വധശിക്ഷ നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹർജികൾ തള്ളിയ പശ്ചാത്തലത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.
 
ഇത് നാലാം തവണയാണ് വിധി നടപ്പിലാക്കുന്നതിനായി കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ശിക്ഷ വൈകിപ്പിക്കുന്നതിനായി. പ്രതികൾ ഓരോരുത്തരായി തിരുത്തൽ ഹാർജികളും ദയാഹർജികളും നൽകിയതോടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.കേസിലെ പ്രതിയായ പവൻ കുമാർ ഗുപ്തയുടെ ദയാഹാർജിയും കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളുടെയും നിയമപരമായ അവകാശങ്ങൾ അവസാനിച്ചു. നിയമത്തിലെ സാധ്യതാകൾ ഉപയോഗപ്പെടുത്തി വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ മനപ്പൂർവം ശ്രമിക്കുന്നതിൽ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. 
 
2012 ഡിസംബറിലാണ് ഓടുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിന് ഇരയായായത്. തുടർന്ന് ചികിത്സയിലായിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതി റാം സിങ് തീഹാർ ജെയിലിൽവച്ച് ആത്മഹാത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 3 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. മുകേഷ് സിങ്, വിനയ്, കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നി പ്രതികളുടെ വധശിക്ഷയാണ് മാർച്ച് ഇരുപതിന് നടപ്പിലാക്കുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍