സ്പീക്കർക്ക് നേരെ കടലാസ് ചീന്തിയെറിഞ്ഞു, കേരളത്തിൽനിന്നുമുള്ള നാലുപേർക്കടക്കം ഏഴ് കോൺഗ്രസ് എം‌പിമാർക്ക് സസ്‌പെൻഷൻ

വ്യാഴം, 5 മാര്‍ച്ച് 2020 (17:27 IST)
ഡൽഹി: കൊൺഗ്രസ് എംപിമാരെ ലോകസഭയിൽനിന്നും സസ്‌പെൻഡ് ചെയ്ത് സ്പീക്കർ. കേരളത്തിൽനിന്നുമുള്ള നാല് എംപിമാർ ഉൾപ്പെടെ ഏഴ് എ‌പിമാരെയാണ് ഈ സമ്മേളനകാലത്തേക്കാണ് സഭയിൽനിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് സസ്‌പെൻഷനിലായ കേരളത്തിൽനിന്നുമുള്ള എംപിമാർ
 
മാണിക്യം ടാഗോർ, ഗുർജീത് സിങ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് സസ്‌പെൻഷൻ നേരിടുന്ന മറ്റു കോൺഗ്രസ് എംപിമാർ. ഡൽഹി കലാപത്തിന്റെ പശ്ചാചത്തലത്തിൽ സഭയിലെ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സംഭവം. എന്നാൽ കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തതോടെ സർക്കാരിന്റെ ഭയമാണ് പുറത്തുവരുന്നത് എന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഡൽഹി കലാപം ചർച്ചയാകുമ്പോൾ പ്രതിപക്ഷത്തിന്റെ ശക്തി കുറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ് നടപടി എന്നും അധീർ രഞ്ജൻ ചൗധരി ആരോപണം ഉന്നയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍