'നിരാശപ്പെടരുത്, നിന്റെ സമയം വരും...ഞങ്ങള്‍ ഒപ്പമുണ്ട്'; സഞ്ജുവിനോട് ആരാധകര്‍

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2022 (12:10 IST)
സഞ്ജു സാംസണ് പിന്തുണയുമായി മലയാളി ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിന് അവസരം നിഷേധിക്കപ്പെട്ടതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയും അതൃപ്തിയുമുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന റിഷഭ് പന്തിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ബിസിസിഐ നിലപാട് ശരിയല്ലെന്നാണ് ആരാധകരുടെ കമന്റ്. 
 
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം സഞ്ജു സാംസണ്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് ആരാധകര്‍ താരത്തിനു പിന്തുണയുമായി എത്തിയത്. 
തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ നിരാശപ്പെടരുതെന്നും സഞ്ജുവിന്റെ സമയം വരുമെന്നും ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു. സൂര്യകുമാര്‍ യാദവിനെ പോലെ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകാന്‍ ഒരു കാലത്ത് സഞ്ജുവിന് സാധിക്കുമെന്നാണ് പലരുടെയും കമന്റുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article