രോഹിത്തിന് ഇനിയും അവസരം കൊടുക്കില്ല; കണ്ണുംപൂട്ടിയുള്ള നടപടിക്ക് ബിസിസിഐ, ഹിറ്റ്മാന്‍ യുഗത്തിന് അവസാനം !

ശനി, 19 നവം‌ബര്‍ 2022 (08:49 IST)
ഒരുകാലത്ത് ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആയിരുന്നു രോഹിത് ശര്‍മ. അങ്ങനെയാണ് താരത്തിനു ഹിറ്റ്മാന്‍ എന്ന പേര് വീണത്. എന്നാല്‍ സമീപകാലത്ത് ട്വന്റി 20 ക്രിക്കറ്റില്‍ താരം മോശം ഫോമിലാണ്. നായകനെന്ന നിലയിലും രോഹിത്തിന് തിളങ്ങാന്‍ സാധിക്കുന്നില്ല. രോഹിത്തിന്റെ ട്വന്റി 20 കരിയര്‍ തന്നെ അവസാനിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
രോഹിത് ശര്‍മയോട് ട്വന്റി 20 ക്യാപ്റ്റന്‍സി രാജിവയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെടും. ഇന്ത്യന്‍ ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. ട്വന്റി 20 യില്‍ രോഹിത് ഇനി കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി യുവ ടീമിനെ സജ്ജമാക്കാനാണ് ബിസിസിഐയുടെ ലക്ഷ്യം. 
 
ക്യാപ്റ്റന്‍സി നഷ്ടമാകുന്നതിനൊപ്പം രോഹിത്തിന് ട്വന്റി 20 കരിയറും അവസാനിപ്പിക്കേണ്ടി വരും. ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ക്യാപ്റ്റനായി തുടരും. ട്വന്റി 20 യില്‍ ഹാര്‍ദിക് ക്യാപ്റ്റനാകും. പുതിയ സെലക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷമാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍