'സൂര്യതാണ്ഡവം'; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സൂര്യകുമാര്‍ യാദവിന് സെഞ്ചുറി

ഞായര്‍, 20 നവം‌ബര്‍ 2022 (14:11 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. 
 
ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ചുറി നേടി. 51 ബോളില്‍ ഏഴ് സിക്‌സും 11 ഫോറും സഹിതം 111 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം ട്വന്റി 20 യില്‍ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ഇഷാന്‍ കിഷന്‍ 31 ബോളില്‍ 36 റണ്‍സ് നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍