ഹാര്‍ദിക് പാണ്ഡ്യയെ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിക്കും; രോഹിത് ശര്‍മ തെറിക്കും

ശനി, 19 നവം‌ബര്‍ 2022 (09:32 IST)
സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ. ടെസ്റ്റിലും ഏകദിനത്തലും ഒരു ക്യാപ്റ്റനും ട്വന്റി 20 ക്ക് മാത്രമായി മറ്റൊരു ക്യാപ്റ്റനുമാണ് ഇനിയുണ്ടാകുക. ബിസിസിഐ അധ്യക്ഷന്‍ റോജര്‍ ബിന്നിയുടേതാണ് തീരുമാനം. 
 
ട്വന്റി 20 ഫോര്‍മാറ്റിലേക്ക് മാത്രമായി ഹാര്‍ദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിക്കും. രോഹിത് ശര്‍മയുടെ ടി 20 നായകസ്ഥാനം നഷ്ടമാകും. ഏകദിനത്തിലും ടെസ്റ്റിലും മാത്രമായിരിക്കും രോഹിത് ക്യാപ്റ്റനായി തുടരുക. 2023 ഏകദിന ലോകകപ്പ് വരെയായിരിക്കും രോഹിത്തിന് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അവസരം. 
 
2024 ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടീമില്‍ അഴിച്ചുപണി. യുവതാരങ്ങളെ അണിനിരത്തിയുള്ള ടീമായിരിക്കും 2024 ട്വന്റി 20 ലോകകപ്പ് കളിക്കാനിറങ്ങുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍